കൂത്തുപറമ്പ് വെടിവെപ്പിലെ ജീവിച്ചിരുന്ന രക്തസാക്ഷി പുഷ്പന്റെ മൃതദേഹം നാളെ രാവിലെ 8 മണിക്ക് കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ നിന്നും മൃതദേഹം കണ്ണൂരിലേക്ക് പുറപ്പെടും.
പകല്‍ 10 .30 ന് തലശ്ശേരി ടൗണ്‍ഹാളില്‍ പൊതുദര്‍ശനത്തിന് വെക്കും. തുടര്‍ന്ന് 12 മണിക്ക് മേനപ്രം രാമവിലാസം സ്‌കൂളിലും പൊതുദര്‍ശനം.
4 മണി വരെ പൊതുദര്‍ശനം തുടരും. 5 മണിക്ക് വീട്ടില്‍ എത്തിക്കും. വീടിനോട് ചേര്‍ന്ന് സ്ഥലത്ത് അഞ്ചുമണിയോടെയായിരിക്കും സംസ്‌കാരം.
തലശ്ശേരി, കൂത്തുപറമ്പ് നിയോജക മണ്ഡലങ്ങളില്‍ നാളെ ഹര്‍ത്താല്‍ ആചരിക്കും. വാഹനങ്ങളെ ഹർത്താലിൽ നിന്ന് ഒഴിവാക്കി. ആരോഗ്യപ്രശ്നങ്ങളെത്തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം.
ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് കഴിഞ്ഞ മാസമാണ് പുഷ്പനെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പിന്നീട് തീവ്രപരിചരണ വിഭാഗത്തിലേയ്ക്ക് മാറ്റിയിരുന്നു.
കഴിഞ്ഞ മാസം കോഴിക്കോടെത്തിയ മുഖ്യമന്ത്രി പിണറായി വിജയന്‍ പുഷ്പന്റെ ആരോഗ്യപുരോഗതിയെക്കുറിച്ച് വിലയിരുത്തിയിരുന്നു.
Death of Pushpan, hartal tomorrow in Thalassery and Koothuparam constituencies; Public darshan at Thalassery from 10.30 am and Menaprat from 12 pm